ലണ്ടൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂറോപ്പ് സംഘടിപ്പിച്ച "ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന അനുസ്മരണ പരിപാടി നടന്നു.
ഐഒസി ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും നിരവധി അനുഭാവികളും പങ്കെടുത്തു.
ഓൺലൈൻ അനുസ്മരണ സമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കായി ജീവിതം സമർപ്പിച്ച ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ എന്നും ജനങ്ങൾക്ക് പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.